കൊഴുവനാല്‍: ഗ്രാമീണ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങളും വരുമാനവര്‍ധനവും ഉറപ്പുവരുത്തി ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടവക പള്ളികളോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മകള്‍ക്കു കഴിയുമെന്നും ഗുണമേന്മയോടു കൂടിയ ഭക്ഷ്യോത്പന്ന നിര്‍മാണത്തിലൂടെയും വിപണനത്തിലൂടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനാകുമെന്നും പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ അഭിപ്രായപ്പെട്ടു. പിഎസ്ഡബ്ല്യുഎസ് കൊഴുവനാല്‍ സോണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊഴുവനാല്‍ പള്ളി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഫൊറോന വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ അധ്യക്ഷത വഹിച്ചു.
മൂഴൂര്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കണിയാംപടി, പി.എസ്ഡബ്ല്യുഎസ് അസി. ഡയറക്ടര്‍മാരായ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. മാത്യു പുളിക്കപ്പറമ്പില്‍, സോണ്‍ ഡയറക്ടര്‍ ഫാ. ജോണ്‍ വയലില്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റീസ് കൂനാനിക്കല്‍, സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ജിജി സിന്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജയ്മോന് പുത്തന്‍പുരയ്ക്കല്‍ (കാഞ്ഞിരമറ്റം) കണ്‍വീനറും തങ്കമ്മ ജോണി (കൊഴുവനാല്‍) ജോയിന്റ് കണ്‍വീനറുമായി പ്രഥമ സോണല്‍ പ്രൊമോഷന് കൗണ്‍സിലിനെയും തെരഞ്ഞെടുത്തു.